Rosshan Andrrews

 






റോഷന്‍ എന്ന ചെറുപ്പക്കാരന്‍ റോഷന്‍ ആന്‍ഡ്രൂസ്‌ എന്ന സിനിമസംവിധായകനായതിനു പിന്നില്‍ ഒരു കടപ്പാടിന്‍െറ കഥയുണ്ട്‌. സ്വന്തം അച്‌ഛനോടുള്ള കടപ്പാടിന്‍െറ കഥ.

ഞാനിപ്പോള്‍ ഒരു യാത്രയിലാണ്‌. മുംബൈ ആയി മാറിയ മഹാനഗരത്തിലേക്ക്‌. സംവിധായകനെന്ന നിലയില്‍ ജീവിതം തിരക്കുകളിലേക്ക്‌ വഴുതിവീണിരിക്കുന്നു. ഈ തിരക്കിനിടയില്‍ യാത്രകള്‍ മാത്രമാണ്‌ ആശ്വാസം. ഓര്‍മ്മകളിലേക്ക്‌ ഊളിയിടാനുള്ള അവസരം. വിമാനം പറന്നു പോകുന്ന അതേ വേഗത്തില്‍ മനസ്സും ഊളിയിടുകയാണ്‌, ഓര്‍മ്മകളിലേക്ക്‌. ഓര്‍മ്മകളിലേക്ക്‌ മനസ്സു പായുമ്പോള്‍ ആദ്യം കണ്ണീരിന്റെ നനവാണ്‌. ഒരു നവംബറിന്റെ നഷ്‌ടം. എന്റെ എല്ലാമെല്ലാമായ അപ്പച്ചന്‍ കഴിഞ്ഞ നവംബറില്‍ ഞങ്ങളോട്‌ യാത്ര പറഞ്ഞു. എനിക്കെന്റെ വലതുകരം അപ്പാടെ നഷ്‌ടപ്പെട്ടു. ആ വേദനയില്‍ നിന്ന്‌ മുക്‌തനാകുംമുമ്പ്‌ കഴിഞ്ഞ മാസം മറ്റൊരു ദുരന്തം. എന്റെ പ്രിയപ്പെട്ട ചേട്ടനും മരണത്തിനു കീഴടങ്ങി. എന്നെ ഞാനാക്കിയ ആ രണ്ടു പേര്‍ക്കു മുന്നില്‍ ഞാനെന്റെ ജീവിതം സമര്‍പ്പിക്കുകയാണ്‌.

ബാല്യം

ഫോര്‍ട്ട്‌കൊച്ചിക്കാരനാണു ഞാന്‍. കൊച്ചിയിലെ നസ്‌റത്ത്‌ മൂലക്കുഴി നെടുമ്പറമ്പില്‍ ആന്‍ഡ്രൂസിന്റെയും ബേണിയുടെയും രണ്ടാമത്തെ മകന്‍. ഒരുപാട്‌ മൂത്തതായിരുന്നു ജേ്യഷ്‌ഠന്‍ രഞ്‌ജിത്ത്‌. അതുകൊണ്ടു തന്നെ പിതൃതുല്യമായ ഒരു കരുതലും ജേ്യഷ്‌ഠനില്‍ നിന്ന്‌ കിട്ടിയിരുന്നു. അപ്പച്ചനും അമ്മച്ചിക്കും അധികം ശല്യമൊന്നും ഉണ്ടാക്കാതെ ഞാന്‍ പിച്ച വച്ചു. നസ്‌റത്തിലെ ആംഗ്ലോ ഇന്ത്യന്‍ അപ്പര്‍ പ്രൈമറി സ്‌കൂളിലാണ്‌ വിദ്യാഭ്യാസത്തിന്‌ തുടക്കം. പിച്ച വച്ചു നടക്കുമ്പോള്‍ ബാക്കി വച്ച കുസൃതിത്തരങ്ങള്‍ ഓരോന്നായി പുറത്തേക്കു വന്നു തുടങ്ങി. അതു വില്ലത്തത്തിലേക്കു വഴിമാറാന്‍ അധികനാള്‍ വേണ്ടിവന്നില്ല. ബിസിനസ്‌ ജീവിതത്തിനിടയിലും ഒരു പരാതി കേള്‍വിക്കാരനായി എന്റെ അപ്പന്‍ മാറി.

സഹപാഠികളുടെ രക്ഷാകര്‍ത്താക്കളായിരുന്നു പരാതിക്കാര്‍. പിച്ചലും മാന്തലും മാത്രമല്ല ക്രൂരമര്‍ദ്ദനമേറ്റവരും പരാതിക്കാരില്‍ ഉണ്ടായിരുന്നു. അതോടെ എന്റെ കാര്യത്തില്‍ ഒരു തീരുമാനമായി. പരാതിക്കാരുടെ എണ്ണം പെരുകിവന്നപ്പോള്‍ ആറാംക്ല ാസ്സോടെ ആ സ്‌കൂളിലെ പഠനം അവസാനിപ്പിച്ചു. ഞാനൊരു പാവമാണെന്ന്‌ അപ്പച്ചനെ ബോധ്യപ്പെടുത്താന്‍ പരമാവധി ശ്രമിച്ചു. പക്ഷേ പരാജയമായിരുന്നു ഫലം. തൃശൂരിലേക്ക്‌ എന്നെ നാടു കടത്താന്‍ തീരുമാനിച്ചു. അങ്ങനെ തൃശൂര്‍ എല്‍ത്തുരുത്തിലെ സെന്റ്‌ അലോഷ്യസ്‌ സ്‌കൂള്‍ എന്റെ അടുത്ത തട്ടകമായി. കോണ്‍വെന്റ്‌ സ്‌കൂളിലെ ബോര്‍ഡിംഗ്‌ ജീവിതം ഞാന്‍ പതിയെ ആസ്വദിച്ചു തുടങ്ങി. സ്‌ഫടികത്തിന്റെ സംവിധായകന്‍ ഭദ്രന്‍ സാറിനെപ്പോലെയുള്ളവര്‍ സ്‌കൂളിലെ എന്റെ മുന്‍ഗാമിയായിരുന്നു.

എല്ലാ വില്ലത്തരവുമുപേക്ഷിച്ചു പഠന ത്തില്‍ ഞാന്‍ ശ്രദ്ധിച്ചു തുടങ്ങി. സ്‌കൂള്‍ പ്രാര്‍ത്ഥനകളില്‍ ഗായകനായി. വീടെന്നത്‌ ഓണത്തിനും ക്രിസ്‌മസിനും വലിയ അവധിക്കും മാത്രം കണി കാണാന്‍ കിട്ടുന്ന ഒന്നായി മാറി. തികച്ചും നല്ല കുട്ടിയായിട്ടായിരുന്നു വീട്ടിലേക്കുള്ള എന്റെ ആദ്യ വരവ്‌. അപ്പച്ചന്റെ പെങ്ങന്മാരും ബന്ധുമിത്രാദികളുമെല്ലാം വീട്ടില്‍ ഒത്തു കൂടുമായിരുന്നു. ആ വേളയില്‍ എന്റെ ചില കലാപ്രകടനങ്ങള്‍ക്കും വീട്‌ വേദിയായി. ഫാന്‍സി ഡ്ര സ്‌, മോണോ ആക്‌ട്... എന്റെ കലാജീവിതത്തിന്റെ തുടക്കമെന്ന്‌ വേണമെങ്കില്‍ ഇതിനെ വിശേഷിപ്പിക്കാം.
എന്നിലെ ഈ മാറ്റത്തിന്‌ കാരണമായത്‌ സെന്റ്‌ അലോഷ്യസ്‌ സ്‌കൂളും എല്‍ത്തുരുത്ത്‌ എന്ന കൊച്ചു ഗ്രാമവുമായിരുന്നു. കലയെ ഒരുപാട്‌ സ്‌നേഹിക്കുന്നവരായിരുന്നു എല്‍ത്തുരുത്തുകാര്‍. സി. എസ്‌. ഐ സഭയുടെ കീഴിലുള്ള ആ സ്‌കൂളിലെ മിക്ക അദ്ധ്യാപകരും കലാകാരന്മാരായിരുന്നു. പൂനെ ഫിലിം ഇന്‍സ്‌റ്റിറ്റ്യൂട്ടില്‍ പഠിച്ചിറങ്ങിയ ബെന്നി എന്ന അച്ചനായിരുന്നു ഞങ്ങളുടെ കലാപ്രവര്‍ത്തനങ്ങള്‍ക്ക്‌ ചു ക്കാന്‍ പിടിച്ചത്‌. അദ്ദേഹത്തിന്റെ പ്രേരണയില്‍ സ്‌കൂളിലെ കലാപ്രവര്‍ത്തനങ്ങളില്‍ ഞാന്‍ പങ്കാളിയായി. ചിലതിലൊക്കെ സമ്മാനവും നേടി. സയന്‍സ്‌ എക്‌സിബിഷനായാലും ഫുഡ്‌ബോള്‍ മത്സരമായാലും മത്സരിക്കുക എന്നത്‌ എന്റെ പതിവായി. ഈ ബോര്‍ഡിംഗ്‌ ജീവിതമായിരുന്നു പിന്നീട്‌ നോട്ട്‌ബുക്ക്‌ എന്ന സിനിമ ഇറക്കിയപ്പോഴും എന്നെ ഏറെ സഹായിച്ചത്‌.

ന്യൂ ഇയര്‍ ആഘോഷങ്ങളിലും ഞാന്‍ താരമായിരുന്നു. അന്നത്തെ കാലത്ത്‌ ഡിസ്‌കോ എന്നറിയപ്പെടുന്ന ചില ഡപ്പാംകൂത്ത്‌ നമ്പറുമായി ഞാനും മുന്നില്‍ കാണും. ശരിക്കും ഞാനൊരു കൊച്ചിക്കാരനായി മാറും. ആ സമയത്ത്‌ പുസ്‌തകങ്ങളുമായി ഏറെ അടുത്തു. എന്റെ സിനിമാജീവിത ത്തില്‍ വായന ഒരുപാട്‌ സഹായിച്ചിട്ടുണ്ട്‌. മറ്റൊന്ന്‌, ശനിയാഴ്‌ചകളില്‍ ബോര്‍ഡിംഗ്‌ ഹാളില്‍ ഒത്തു കുടിയിരുന്നുള്ള സിനിമാ കാണലായിരുന്നു. ഒരു ബാച്ചില്‍ 110 കുട്ടികളായിരുന്നു. ഓരോ വര്‍ഷവും പുതിയ 110 പേര്‍ ചേരുമെന്നതിനാല്‍ നാലഞ്ചു വര്‍ഷത്തിനുള്ളില്‍ ആയിരക്കണക്കിന്‌ ആളുകളുമായി സൗഹൃദം സ്‌ഥാപിക്കാനായി. പല ദേശക്കാര്‍. ലക്ഷദ്വീപുകാര്‍, കോഴിക്കോടുകാര്‍, കൊല്ലത്തുകാര്‍ അങ്ങനെ പലരും. അതുകൊണ്ടു തന്നെ എല്ലാ ദേശങ്ങളിലെയും ഭാഷാശൈലി മനസ്സിലാക്കാനായി.
പത്തുനാനൂറ്‌ പേര്‍ ഒന്നിച്ചിരുന്നായിരുന്നു സിനിമ കാണല്‍. കൈയടികളും കൂക്കുവിളികളുമുണ്ടായിരുന്നു. ഒരു സിനിമയ്‌ക്ക്‌ കൈയടി കിട്ടുന്നതും കൂക്കുവിളി കിട്ടുന്ന തും എന്തിനാണെന്ന്‌ സംഘം ചേര്‍ന്നുള്ള സിനിമ കാണലിലൂടെ അറിയാന്‍ കഴി ഞ്ഞു. ചിത്രം എന്ന സിനിമയ്‌ക്കായിരുന്നു ഏറ്റവും കൂടുതല്‍ കൈയടി കിട്ടിയത്‌. ആ സിനിമ കണ്ടശേഷം ഒരു നിരൂപണം തയാറാക്കി. അതിനെനിക്ക്‌ സ്‌കൂളില്‍ നിന്ന്‌ സമ്മാനം ലഭിക്കുകയും ചെയ്‌തു.

അതിനു മുമ്പാണ്‌ ഞങ്ങള്‍ കൊടൈക്കനാലിലേക്ക്‌ വിനോദയാത്ര പോയത്‌. അപ്പോളവിടെ ജനുവരി ഒരു ഓര്‍മ്മ യുടെ ഷൂട്ടിംഗ്‌ നടക്കുകയായിരുന്നു. ലാലേട്ടനോടൊപ

നിന്ന്‌ ഞാനൊരു ചിത്രം ക്യാമറയില്‍ പകര്‍ത്തി. ഇന്നും നിധി പോലെ ഞാനതു സൂക്ഷിച്ചു വച്ചിട്ടുണ്ട്‌. ലാലേട്ടന്‍ പിന്നീട്‌ എന്റെ സിനിമകളില്‍ നായകനായത്‌ യാദൃച്‌ഛികം. എങ്കിലും ആ കൊടൈക്കനാ ല്‍ യാത്രയെ ഒരു നിമിത്തമായി ഞാന്‍ മനസ്സില്‍ സൂക്ഷിക്കുന്നു.


കൗമാരം

സ്‌കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞപ്പോള്‍ കൊച്ചിന്‍ കോളജായി തട്ടകം. പഠനത്തെക്കാളേറെ ഞാന്‍ പ്രാധാന്യം കൊടുത്തത്‌ കലാപരിപാടികള്‍ക്കായിരുന്നു. മിമിക്രിയും മോണോ ആക്‌ടുമായി ഞാന്‍ കോളജിലെ താരമായി. ലാലേട്ടനായിരുന്നു അവിടെയും കഥാപാത്രം. ലാലേട്ടനായുള്ള എന്റെ അനുകരണം എനിക്കേറെ ആരാധകരെ നേടിത്തന്നു. അതിനിടയ്‌ക്കാണ്‌ നാടകവുമായി അടുക്കുന്നത്‌. കൂട്ടുകാരെല്ലാം ചേര്‍ന്ന്‌ഒരു നാടകം അവതരിപ്പിച്ചു.

ഇവിടം സ്വര്‍ഗ്ഗമാണ്‌, എന്റെ ആദ്യനാടകം. അതു പിന്നീട്‌ എന്റെ സിനിമയ്‌ക്കു പേരായി മാറിയതും യാദൃച്‌ഛികം. എന്തായാലും ആദ്യ നാടകത്തില്‍ മികച്ച നാടകനടനുള്ള പുരസ്‌കാരം ഞാന്‍ സ്വന്തമാക്കി. അടുത്ത നാടകം ഈ രാവ്‌. സര്‍വ്വകലാശാലാതലത്തില്‍ ഈ രാവ്‌ ഏറെ പെരുമയുണ്ടാക്കി. അക്കാലത്തുതന്നെയാണ്‌ ഞാനും സുഹൃത്തു മനോജും മോഡേണ്‍ മിമിക്‌സ്‌ എന്ന മിമിക്രിപരിപാടിയുണ്ടാക്കിയത്‌. ഗായകന്‍ അഫ്‌സലിന്റെ ചേട്ടന്‍ ഷക്കീര്‍ അതു കാസറ്റായി പുറത്തിറക്കുകയും ചെയ്‌തു. 17-ാം വയസ്സില്‍ സ്വന്തം പേരില്‍ ഒരു നാടകം പുറത്തിറങ്ങിയപ്പോള്‍ ഒരുപാട്‌ ഉയരങ്ങളില്‍ എത്തിയ പോലെയാണ്‌ തോന്നിയത്‌. അഞ്ചു വര്‍ഷം മിമിക്രിയുമായി നാട്ടിലും കോളജിലും ഞാനൊരുപോലെ തിളങ്ങി.


യൗവനം

യൗവനത്തിന്റെ തുടക്കത്തിലാണ്‌ ജീവിതം ശരിക്കും മാറിമറിഞ്ഞത്‌. സെന്റ്‌ ആല്‍ബര്‍ട്ട്‌സ്‌ കോളജിലെ പ്ര?ഫസറും കലാകാരനുമായ ചന്ദ്രഹാസന്‍ സാറിനെ പരിചയപ്പെടുന്നു. അദ്ദേഹം ഭാസവേദി എന്ന പേ രില്‍ ഒരു നാടകട്രൂപ്പ്‌ നടത്തുന്നുണ്ട്‌. ഞാ നും അദ്ദേഹത്തോടൊപ്പം കൂടി, നാടകപ്രവര്‍ത്തനത്തില്‍ സജീവമായി. ടെംപസ്‌റ്റ്‌ പോലെ പ്രശസ്‌തമായ പല നാടകങ്ങളും ആ കാലത്ത്‌ പിറന്നു. നാടകവും അഭിനയവുമാണ്‌ എന്റെ ജീവിതമെന്നുറപ്പിച്ചു.

അക്കാലത്തു തന്നെ കൊച്ചിയില്‍ മറ്റൊരു വിപ്‌ളവത്തിന്‌ തുടക്കം കുറിച്ചു. കേരള ഫിലിം അക്കാദമി കൊച്ചിയില്‍ ആദ്യമായ ഒരു ഫിലിംസ്‌കൂള്‍ തുടങ്ങി. ഞാനും അവിടെ വിദ്യാര്‍ത്ഥിയായി. പ്രഗല്‌ഭരായ പല പ്രശസ്‌തരുടെയുംക്ല ാസുകള്‍. ഏഴു മാസത്തിനുള്ളില്‍ തന്നെ അവിടെ ഞാന്‍ അദ്ധ്യാപകനായി.ക്ല ാസ്‌ റൂമില്‍ അടച്ചിട്ടു പഠിക്കുന്ന രീതി മാറ്റിമറിക്കാന്‍ ഞാന്‍ തീരുമാനിച്ചു. കുട്ടികളെയും കൂട്ടി ഞാന്‍ ചന്തയില്‍ പോ യി. ഒരു കുട്ട മീന്‍ വാങ്ങി കൊടുത്തു അവരെ ഞാന്‍ മീന്‍വില്‌പനക്കാരാക്കി. ഒരു മീന്‍ വില്‌പനക്കാരന്റെ മാനറിസങ്ങള്‍ അവരിലേക്ക്‌ നേരിട്ടാവഹിക്കുകയായിരുന്നു ലക്ഷ്യം. പിന്നീടവരുമായി ഞാന്‍ ഒരു ഭ്രാന്താശുപത്രിയിലേക്ക്‌ പോയി. അവിടുത്തെയും ജീവിതം നേരിട്ട്‌ പഠിപ്പിക്കാന്‍. എന്‍െറ ഈ സമ്പ്രദായം കുട്ടികള്‍ക്കും സ്‌ഥാപനത്തിന്റെ നടത്തിപ്പുകാര്‍ക്കും നന്നേ ബോധിച്ചു. മണിക്കൂറിന്‌ 200 രൂപ വിലയുള്ള അദ്ധ്യാപകനായി ഞാന്‍ മാറി.


പക്ഷേ ഒരു ദുരന്തമെന്നെ കാത്തിരിപ്പുണ്ടായിരുന്നു. അപ്പച്ചന്റെ ബിസിനസ്‌ പൊളിഞ്ഞു. വീടു വിറ്റു. വാടകവീട്ടിലേക്ക്‌ ചേക്കേറേണ്ടി വന്നു. വീട്ടില്‍ ദാരിദ്ര്യം നിറഞ്ഞാടി. മറ്റെന്തെങ്കിലും ജോലി കൂടി ചെയ്‌താലേ കുടുംബം പുലരൂ എന്ന അവസ്‌ഥ. അങ്ങനെ പ്ര?ഫഷണല്‍ കൊറിയര്‍ സ്‌ഥാപനത്തില്‍ ഞാന്‍ കരാര്‍ ജോലിക്കാരനായി. എന്നാല്‍ കൊറിയര്‍ കൊടുക്കാന്‍ രണ്ടു സ്‌ഥാപനങ്ങളിലേക്ക്‌ മാത്രമേ ഞാ ന്‍ വാഹനമോടിച്ചുള്ളു.

ആ യാത്രയില്‍ വഴിയരികില്‍ കണ്ട സിനിമാപോസ്‌റ്ററുകളും അതിലെ പേരുകളും എന്റെ മനസ്സിനെ ആകെ ചിന്താകുഴപ്പത്തിലാക്കി. ഒരു സിനിമാക്കാരനാവണമെന്ന മോഹം അവിടെ മൊട്ടിടുകയായിരുന്നു. ദാരിദ്ര്യം തീച്ചൂളയില്‍ കത്തി നില്‍ക്കുമ്പോഴും ഞാന്‍ ജോലി ഉപേക്ഷിച്ചു.

മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്ന സിനിമാസ്വപ്‌നം അപ്പച്ചനെ അറിയിച്ചു. പട്ടിണിയുടെ വറുതിയിലും മകന്റെ ഉയര്‍ച്ചയായിരുന്നു അപ്പച്ചന്റെ ലക്ഷ്യം. ജോലി ചെയ്‌ത്‌ കുടുംബം പോറ്റാന്‍ അപ്പച്ചന്‍ എന്നോട്‌ പറഞ്ഞില്ല. പകരം അദ്ദേഹമെനിക്ക്‌ ജീവിതത്തില്‍ മറ്റൊരു വഴിത്തിരിവ്‌ സമ്മാനിച്ചു. സുഹൃത്തും സിനിമാക്കാരനുമായ ദിവ്യ ഫിലിംസ്‌ ഉടമ മാത്യൂസിനെ പരിചയപ്പെടുത്തി. അദ്ദേഹമെന്നെ നടനായ റിയാസ്‌ ഖാന്റെ അച്‌ഛന്‍ റഷീദ്‌ഖാനെ പരിചയപ്പെടുത്തി. അദ്ദേഹം വഴി സംവിധായന്‍ വേണു വി.നായരുടെ സഹായിയായി ഞാന്‍. ഇനിയും പുറത്തിറങ്ങാത്ത മിസിസ്‌ സൂസന്ന വര്‍മ്മ എന്ന ചിത്രത്തിലൂടെ ഖുശ്‌ബുവിന്റെ മുഖത്ത്‌ ഞാന്‍ ആദ്യമായിക്ല ാപ്പടിച്ചു. ആക്ല ാപ്പടിക്ക്‌ കാരണക്കാരനായ അപ്പച്ചന്റെ പേരില്‍ ഞാനെന്റെ സിനിമാപ്പേരും സ്വീകരിച്ചു. അങ്ങനെ വെറും റോഷനായ ഞാന്‍ റോഷന്‍ ആന്‍ഡ്രൂസായി.


അവിടെ വച്ചാണ്‌ ഉദയ്‌കൃഷ്‌ണ-സിബി കെ.തോമസിലെ ഉദയേട്ടനുമായി ചങ്ങാത്തത്തിലാകുന്നത്‌. പിന്നീട്‌ ഉദയേട്ടനെന്ന ഗോഡ്‌ഫാദറാണ്‌ സിനിമാജീവിതത്തിന്‌ വഴികാട്ടിയായത്‌. അദ്ദേഹം വഴി ബൈജു കൊട്ടാരക്കരയുടെ വംശം എന്ന സിനിമയി ല്‍ സംവിധാനസഹായിയായി. റോഷന്‍ ആന്‍ഡ്രൂസ്‌ എന്ന പേര്‌ ആദ്യമായി സ്‌ക്രീനില്‍ തെളിഞ്ഞു. ഉദയേട്ടന്‍ തന്നെ പിന്നീട്‌ സന്ധ്യാമോഹനെ പരിചയപ്പെടുത്തി. അതുവഴി ഹിറ്റ്‌ലര്‍ ബ്രദേഴ്‌സിലും അമ്മ അമ്മായിയമ്മയിലും പ്രവര്‍ത്തിച്ചു. അതേ സ മയം തന്നെ നിര്‍മ്മാതാവായ വിന്ധ്യനെയും പരിചയപ്പെട്ടു. അദ്ദേഹത്തിന്റെ ശുപാര്‍ശയില്‍ അയാള്‍ കഥയെഴുതുകയാണില്‍ കമല്‍ സാറിന്റെ സഹായിയായി.


ഒന്നുരണ്ടു ചിത്രങ്ങളില്‍ കൂടി സ്‌ക്രീ നില്‍ പേരു പതിഞ്ഞപ്പോള്‍ ഫിലിം ഇന്‍സ്‌റ്റിറ്റ്യൂട്ടുകാര്‍ എന്നെ വീണ്ടും പഠിപ്പിക്കാന്‍ ക്ഷണിച്ചു. ഇത്തവണ സംവിധാനമായിരുന്നു വിഷയം. എന്നാല്‍ക്ല ാപ്പടിക്കുന്നതിനുമപ്പുറം എന്റെ സംവിധാന മികവ്‌ എങ്ങും എത്തിയിട്ടില്ലായിരുന്നു. പി.കെ.നായരെപ്പോലുള്ള പ്രമുഖരായിരുന്നു അവിടെക്ല ാസെടുത്തിരുന്നത്‌. അഭിനയം പഠിപ്പിച്ച പോലെ അത്ര എളുപ്പമല്ലായിരുന്നു കാര്യങ്ങള്‍. കുട്ടികളില്‍ മിക്കവരും ബുജികള്‍. അവരുടെ ചോദ്യങ്ങള്‍ക്കു മുന്നില്‍ ഞാന്‍ വിയര്‍ത്തു. പക്ഷേ അതൊരു വാശിയുടെ തുടക്കമായിരുന്നു. സ്‌റ്റാനിസ്ലോവിസ്‌കി ഉള്‍പ്പെടെ പലരുടെയും പുസ്‌തകങ്ങള്‍ ഞാന്‍ കാണാപ്പാഠം പഠിച്ചു. ഇതാണ്‌ പിന്നീട്‌ ഉദയനാണ്‌ താരത്തില്‍ സ്‌റ്റാനിസ്ലോവിസ്‌കിയും ആക്‌ടിംഗും ബിഹേവിംഗുമൊക്കെ കടന്നു വരാനുള്ള കാരണം. എന്തായാലും നാലു വര്‍ഷം സംവിധായക അദ്ധ്യാപകനായി ഞാനവിടെ പിടിച്ചു നിന്നു.


ഈ വേളയിലാണ്‌ ലാലേട്ടന്റെ ആത്മമിത്രവും ബേബി മറൈന്‍സ്‌ സീ ഫുഡിന്റെ ഉടമയുമായ ബാബുച്ചായനെ പരിചയപ്പെടുന്നത്‌. അദ്ദേഹംവഴി അന്നത്തെ ഹിറ്റ്‌ തിരക്കഥാകൃത്തായ രഞ്‌ജിത്തേട്ടനെ പരിചയപെട്ടു. നരസിംഹത്തില്‍ ഷാജി കൈലാസേട്ടന്റെ സംവിധാനസഹായിയായി. ആ സമയത്താണ്‌ രഞ്‌ജിത്തേട്ടന്‍ എന്തെങ്കിലും സ്വന്തമായി ചെയ്യാന്‍ ഉപദേശിക്കുന്നത്‌. അങ്ങനെ 24-ാമത്തെ വയസ്സില്‍ ആദ്യ സംവിധാനസംരംഭത്തിന്‌ തയാറായി. സഹായികളായി മാറിയത്‌ എന്റെ ചില നല്ല സുഹൃത്തുക്കളായിരുന്നു. നവാസ്‌, ബാബു, സുഭാഷ്‌. ജോലിയെടുത്തും കടം മേടിച്ചും അവരൊപ്പിച്ച 70,000 രൂപ കൊണ്ട്‌ ഞാന്‍ ആദ്യമായി സ്വതന്ത്രമായി ഒരു ടെലിഫിലിം ഒരുക്കി-ഡിസംബറിലെ അതിഥി. നരേന്ദ്രപ്രസാദ്‌ സാറും മങ്കാമഹേഷും സാദിഖുമൊക്കെ അഭിനയിച്ച ആ ടെലിഫിലിമില്‍ ഒരു പട്ടിയായിരുന്നു പ്രധാന കഥാപാത്രം. അഴകപ്പന്‍ ക്യാമറ ചലിപ്പിച്ച ആ ടെലിഫിലിം എനിക്ക്‌ ഏറെ പ്രസിദ്ധി നേടിത്തന്നു. അതുകഴിഞ്ഞ്‌ ഏഷ്യാനെറ്റില്‍ നക്ഷത്രക്കണ്ണ്‌ എന്ന 10 എപ്പിസോഡ്‌ പരമ്പര. പെരിയാര്‍ ടീ ഉള്‍പ്പടെയുള്ള പത്തോളം പരസ്യചിത്രങ്ങളും ചെയ്‌തു. ഇതൊക്കെ കണ്ട സംവിധായകന്‍ സിദ്ദിഖേട്ടനാണ്‌ സ്വന്തമായി ഒരു സിനിമ ചെയ്യുന്നതിനെ പറ്റി സംസാരിക്കുന്നത്‌. അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ്‌ മദ്രാസിലെ ഈരാളി ഫ്‌ളാറ്റില്‍ വച്ച്‌ ശ്രീനിവാസനെ കാണുന്നതും ഉദയനാണ്‌ താരത്തിന്റെ ത്രെഡ്‌ അവതരിപ്പിക്കുന്നതും. ആ ത്രെഡ്‌ ഇഷ്‌ടപ്പെട്ട ശ്രീനിവസന്‍ ഉദയനാണ്‌ താരത്തിനു വേണ്ടി തിരക്കഥയെഴുതി. ഞാന്‍ അങ്ങനെ സ്വതന്ത്ര സംവിധായകനായി. പിന്നീടെനിക്കു തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഉദയനാണ്‌ താരത്തിനു സംസ്‌ഥാന അവാര്‍ഡ്‌ കിട്ടിയതിനു പിറകെ നോട്ട്‌ബുക്കിനും ഇവിടം സ്വര്‍ഗ്ഗമാണിനും സംസ്‌ഥാന പുരസ്‌കാരങ്ങള്‍ തേടിയെത്തി.


ഇതിനിടെ ജീവിതത്തിന്‌ മറ്റൊരു ടേണിംഗ്‌ പോയിന്റ്‌്! ഉദയനാണ്‌ താരം വന്‍ ഹിറ്റായപ്പോള്‍ മിക്ക കോളജുകളിലേയും ആര്‍ട്ട്‌സ്‌ക്ല ബ്‌ ഉദ്‌ഘാടകനായി ഞാന്‍. അങ്ങനെ 2006ല്‍ ഇരിങ്ങാലക്കുട ക്രൈസ്‌റ്റ്‌ കോളജിലെ പരിപാടി കഴിഞ്ഞ്‌ പുറത്തിറങ്ങിയ എന്നെ ഒരു പയ്യന്‍ സമീപിച്ചു. മെ ജോ ജോസഫ്‌. അവനും സഹോദരിയും കൂടി പാടിയ ഒരു ആല്‍ബത്തിന്റെ കാസറ്റ്‌ തന്നു. അതൊന്ന്‌ കേട്ട്‌ അഭിപ്രായം അറിയിക്കണം, അതായിരുന്നു ആവശ്യം. തിരിച്ചു വരുമ്പോള്‍ ഞാന്‍ ആ കാസറ്റിന്റെ പുറം ചട്ടയൊന്ന്‌ നോക്കി. മെജോയുടെ സഹോദരി ആന്‍സിയുടെ ചിത്രമുണ്ടായിരുന്നു പുറകില്‍. ഫോട്ടോ കണ്ട്‌ കല്യാണം കഴിക്കാന്‍ പറ്റിയ കുട്ടിയാണെന്ന്‌ ഞാനെന്റെ കൂട്ടുകാരന്‍ നവാസിനോട്‌ പറയുകയും ചെയ്‌ തു. ഏതായാലും പാട്ട്‌ എനിക്കിഷ്‌ടമായി. ആന്‍സിയെ വിളിച്ചഭിനന്ദിച്ചു. ആ സംഭവം അവിടം കൊണ്ട്‌ കഴിഞ്ഞു.


ഈ സമയത്ത്‌ വീട്ടുകാര്‍ എനിക്ക്‌ പെണ്ണ്‌ ആലോചിച്ചു തുടങ്ങി. ചായഗ്ലാസുമായി ഒരുങ്ങിയിറങ്ങി വരുന്ന പെണ്ണുകാണല്‍ ചടങ്ങിനോട്‌ എനിക്കൊട്ടും താത്‌പര്യമുണ്ടായിരുന്നില്ല. പ്രണയിച്ച്‌ വിവാഹം കഴിക്കാമെന്നു വച്ചാല്‍ അഞ്ചാംക്ല ാസ്‌ മുതലുള്ള എന്റെ എല്ലാ പ്രണയങ്ങളും വണ്‍വേയായിരുന്നു. ഇടയ്‌ക്ക്‌ ഒരുവളുമായി മനസ്സു തുറന്നെങ്കിലും സിനിമ ഇഷ്‌ടപ്പെടാതിരുന്ന അവളെ ഞാന്‍ ഉപേക്ഷിച്ചു. അവിചാരിതമായാണ്‌ മെജോ ജോസഫും എന്റെ കസിന്‍ ബ്രദറും റയാന്‍ സ്‌റ്റുഡിയോയില്‍ കണ്ടുമുട്ടുന്നത്‌. കുശലാന്വേഷണത്തിനിടെ സഹോദരിക്ക്‌ വിവാഹം ആലോചിക്കുന്ന കാര്യം കസിനോട്‌ പറഞ്ഞു. കസിന്‍ എന്റെ കാര്യം അവതരിപ്പി ച്ചു. അതിന്‍പ്രകാരം ഞാനും അവരും ചേര്‍ന്ന്‌ ആന്‍സിയുടെ അപ്പച്ചനെ കണ്ടു. സൗത്ത്‌ ഇന്ത്യന്‍ ബാങ്ക്‌ മാനേജറായിരുന്ന ജോസഫിനെ. അദ്ദേഹത്തിനും ആന്‍സിക്കും എന്നെ ഇഷ്‌ടമായി. ഇപ്പോള്‍ ഞങ്ങള്‍ക്ക്‌ മക്കള്‍ മൂന്ന്‌. ഒന്നാംക്ല ാസുകാരി ആഞ്‌ജലീന, ഒന്നര വയസ്സുകാരന്‍ റെയാന്‍, ഏഴു മാസക്കാരി അന്ന ബെല്ല.


ഓര്‍മ്മകള്‍ പൂര്‍ത്തിയായിടത്ത്‌ യാത്ര അവസാനിക്കാന്‍ സമയമായിരിക്കുന്നു. വിമാനം മുംബൈയെ ചുംബിക്കാനൊരുങ്ങുന്നു. മുംബൈപോലീസിന്റെ വിജയം സന്തോഷം തരുന്നുണ്ടെങ്കിലും അപ്പച്ചന്റെയും ജ്യേഷ്‌ഠന്‍െ്‌റയും മരണം നികത്താനാവാത്ത നഷ്‌ടമായി അവശേഷിക്കുന്നു. പക്ഷേ അതിനിടയിലും തിരക്കുകളിലേക്ക്‌ പോയേ പറ്റൂ. അടുത്തത്‌ ഹൗ ഓള്‍ഡ്‌ ആര്‍ യൂ ആണ്‌. ചാക്കോച്ചനെ വച്ച്‌. ഇനി ആതിരക്കുകളിലേക്ക്‌.

Comments

Popular Posts